
ജറുസലേം: തെക്കന്‍ ഗാസയിലെ ഒരു ഭൂഗര്‍ഭ തുരങ്കത്തില്‍ നിന്ന് 53 വയസ്സുള്ള ഒരു ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേല്‍ സൈനികര്‍ ബുധനാഴ്ച അറിയിച്ചു. ഹമാസ് തട്ടിക്കൊണ്ടുപോയ യോസേഫ് അല്‍ സയാദ്നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളുടെ മകനും മരിച്ചെന്നുള്ള ചില സൂചനകള്‍ സൈന്യം കണ്ടെത്തിയിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കാനും ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനും ഇസ്രായേലും ഹമാസും ഒരു വെടിനിര്‍ത്തല്‍ കരാര്‍ പരിഗണിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഹമാസ് തട്ടിക്കൊണ്ടുപോയവരില്‍ ശേഷിക്കുന്ന 100 ബന്ദികളില്‍ മൂന്നിലൊന്ന് പേരും മരിച്ചുവെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു.
അതേസമയം യോസേഫും മകന്‍ ഹംസ അല്‍ സയാദ്നി(23)യും ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു ഇത്രയും നാളും ഇസ്രയേല്‍ കരുതിയിരുന്നത്. എന്നാല്‍ അവര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ ഒരു കരാറുമായി മുന്നോട്ട് പോകാന്‍ ഇസ്രായേലിന്മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
യോസേഫ് അല്‍ സയാദ്നിയുടെ മരണത്തിന് പിന്നിലെ സാഹചര്യം അന്വേഷിച്ചുവരികയാണെന്ന് ഇസ്രായേലി സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ നദവ് ഷോഷാനി പറഞ്ഞു.