
ന്യൂഡല്‍ഹി : ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ക്ക് ഇസ്രയേല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. മന്ത്രിസഭ ഭൂരിപക്ഷ വോട്ടിലൂടെയാണ് അംഗീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗാസ നഗരം പിടിച്ചെടുക്കാനുള്ള അംഗീകൃത പദ്ധതികളും ‘യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങളും’ വിശദീകരിക്കുന്നതാണ് പ്രസ്താവന.
‘യുദ്ധ മേഖലകള്‍ക്ക് പുറത്തുള്ള ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കിക്കൊണ്ട് ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഐഡിഎഫ് (ഇസ്രയേല്‍ പ്രതിരോധ സേന)തയ്യാറെടുക്കുമെന്നാണ് പ്രധാനമന്ത്രി വിശദീകരിക്കുന്നത്.
ഹമാസിന്റെ നിരായുധീകരണം, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരിക, ഗാസ മുനമ്പിലെ സൈനികവല്‍ക്കരണം, ഗാസ മുനമ്പിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസോ പലസ്തീന്‍ അതോറിറ്റിയോ അല്ലാത്ത ഒരു ബദല്‍ സ്ഥിര സര്‍ക്കാര്‍…എന്നിങ്ങനെയുള്ള നീക്കങ്ങളാണ് ഇസ്രയേല്‍ നിഷ്‌കര്‍ഷിക്കുന്നത്.
അതേസമയം പദ്ധതിക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളെ മുഴുവനും തിരികെ എത്തിക്കാനാകുമോ എന്ന സംശയമാണ് പലരും ഉയര്‍ത്തുന്നത്.