
തിരുവനന്തപുരം: തിരുവനന്തപുരം – ഡൽഹി എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. സംഭവിച്ചത് ഗോ എറൗണ്ട് എന്നും റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ പൈലറ്റുമാർ സജ്ജരാണ്.
ചെന്നൈ എറ്റിഎസ് നിർദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയർത്തിയത് എന്ന് പറഞ്ഞ എയർ ഇന്ത്യ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി. എന്നാൽ, റൺവേയിൽ മറ്റൊരു വിമാനം കാരണമാണ് ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ അടക്ക പറഞ്ഞത്.
എം പിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. 160 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തകരാർ ഉണ്ടായത്.
ഉടൻതന്നെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയാൻ അനുമതി ലഭിച്ചെങ്കിലും ഒരു മണിക്കൂറോളം ചെന്നൈ വിമാനത്താവളത്തിന് മുകളിൽ പറന്നു. റൺവെയിലേ വിമാനത്തിൽ നിന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനം പറന്നുയർന്നതെന്നും ശേഷമാണ് പിന്നീട് വിമാനം ലാൻഡ് ചെയ്തതുമെന്നാണ് റിപ്പോർട്ടുകൾ.