സ്വര്‍ണത്തിൽ കണ്ണുവച്ച് ഇറ്റാലിയൻ സർക്കാർ; വാങ്ങിയതിന് ബില്ലോ രേഖകളോ ഇല്ലെങ്കിൽ വൻ നികുതി

റോം: കുതിച്ചുയരുന്ന സ്വർണ്ണവിലയിൽ കണ്ണു വെച്ച് ഇറ്റാലിയൻ സർക്കാർ. പൊതുഖജനാവിലേക്ക് കൂടുതൽ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ നീക്കം നടത്തുന്നത്. ബില്ലോ രേഖകകളോ ഇല്ലാത്ത സ്വര്‍ണവും ബാറുകളും കൈവശമുള്ളവരിൽ നിന്ന് ഭീമമായ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 2026-ൻ്റെ ആദ്യ പകുതിയിൽ ഈ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

ഭരണകക്ഷിയിലെ അംഗങ്ങൾക്കിടയിൽ അടുത്ത വർഷത്തെ ബഡ്ജറ്റിലെ മറ്റ് സാമ്പത്തിക കാര്യങ്ങളിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് നികുതി വരുമാനത്തിനായി സ്വർണം ഉപയോഗിക്കാനുള്ള ഈ നിർദ്ദേശം. നിയമപരമായി രേഖകളില്ലാത്ത സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, ബാറുകൾ എന്നിവ കൈവശമുള്ള പൗരന്മാരെ അവ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുന്ന ഒരു പദ്ധതിയിലൂടെ 2 ബില്യൺ യൂറോ വരെ സമാഹരിക്കാൻ കഴിയുമെന്നാണ് നിയമനിർമ്മാതാക്കൾ പറയുന്നത്.

ഇറ്റലിയിലെ പൗരന്മാർ കൈവശമുള്ള സ്വർണ്ണം വെളിപ്പെടുത്തുകയും അതിൻ്റെ മൂല്യം കണക്കാക്കുകയും, മൂല്യത്തിൻ്റെ 12.5 ശതമാനം നികുതിയായി നൽകുകയും വേണം. യൂറോയ്ക്ക് മുൻപ് ഇറ്റലിയുടെ കറൻസിയായിരുന്ന ലിറയേക്കാൾ സുരക്ഷിതമായി സ്വർണ്ണത്തെ കണ്ടിരുന്ന ഇറ്റാലിയൻ കുടുംബങ്ങൾ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ സമ്മാനമായി ലഭിച്ചതോ ആയ ചെറിയ അളവിലുള്ള സ്വർണ്ണം രേഖകളില്ലാതെ സൂക്ഷിക്കുന്നുണ്ട്. യഥാർത്ഥ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാൽ, നിലവിലെ നിയമപ്രകാരം ഈ സ്വർണ്ണം വിറ്റാൽ മൊത്തം വിൽപന മൂല്യത്തിന്റെ 26 ശതമാനം നികുതിയായി നൽകേണ്ടതുണ്ട്. ആളുകളെ ഇത് സ്വര്‍ണം വിൽക്കുന്നതിൽ നിന്ന് മാറ്റി ചിന്തിപ്പിക്കുകയാണ്.

അതേസമയം, ‘ഇറ്റലിക്കാർ കൈവശം വെച്ചിരിക്കുന്ന സ്വർണ്ണം ധനമാക്കിയോ രേഖകളുള്ള സ്വര്‍ണമാക്കിയോ മാറ്റാൻ സഹായിക്കും’ ഈ പദ്ധതി എന്നാണ് ഫോർസ ഇറ്റാലിയ അംഗവും നിർദ്ദേശത്തെ പിന്തുണച്ച സെനറ്റർ ഡാരിയോ ഡാമിയാനിയും പറഞ്ഞത്. അമേരിക്കയ്ക്കും ജർമ്മനിക്കും ശേഷം ഏറ്റവും കൂടുതൽ ദേശീയ സ്വർണ്ണ ശേഖരം ഇറ്റലിയുടെ സെൻട്രൽ ബാങ്കിനുണ്ടെങ്കിലും, സ്വകാര്യ സ്വർണ്ണ ശേഖരത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭ്യമല്ല.

Italian government turns a blind eye to gold; Huge tax if there is no bill or documents for purchase

More Stories from this section

family-dental
witywide