
വാഷിങ്ടൺ: നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ അപ്രതീക്ഷിത അതിഥി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് അനൗദ്യോഗിക നടത്തിയത്. സന്ദർശന വിവപം മെലോണിയുടെ ഓഫിസ് സ്ഥിരീകരിച്ചു. അതേസമയം, കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അത്താഴവും സിനിമപ്രദർശനവും കഴിഞ്ഞാണ് മെലോനി മാർ എലാഗോ വിട്ടത്. ഇറ്റാലിയൻ പത്രങ്ങൾ ഞായറാഴ്ച അവരുടെ മുൻ പേജുകളിൽ രണ്ട് നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോകൾ പ്രധാനമായി അവതരിപ്പിച്ചു.
ജനുവരി 20ന് നടക്കുന്ന രണ്ടാം സ്ഥാനാരോഹണത്തിന് മുമ്പ് ട്രംപിനെ സന്ദർശിച്ച കാനഡയിലെ ജസ്റ്റിൻ ട്രൂഡോ, ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര നേതാക്കളുടെ പട്ടികയിൽ മെലോണിയും ഉൾപ്പെട്ടു. തീവ്ര വലതുപക്ഷ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുടെ നേതാവ് മെലോ, നേരത്തെയും യുഎസ് സന്ദർശനം നടത്തിയിരുന്നു. ജോ ബൈഡൻ അടുത്ത നാല് ദിവസം റോം സന്ദർശിക്കുന്നുണ്ട്. പോപ്പിനെയും മെലോണിയെയും ബൈഡൻ സന്ദർശിച്ചേക്കും.