ഇസ്രയേല്‍ പതാക കൊത്തിവലിച്ച് താഴേക്കിടുന്നു, പക്ഷികള്‍ക്കുപോലും മതിയായെന്ന് സോഷ്യല്‍മീഡിയ-വൈറല്‍ വീഡിയോയ്ക്ക് ഒരു മില്യണിലധികം കാഴ്ചക്കാര്‍

ഇസ്രയേല്‍- ഇറാന്‍ പോരാട്ടം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക, ചൈന, റഷ്യ , യൂറോപ്യന്‍ രാജ്യങ്ങടക്കം നയതന്ത്ര ശ്രമങ്ങളുമായി മുന്നിലുണ്ട്. ലോകമാകെ യുദ്ധ ചര്‍ച്ചയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ സമൂഹമാധ്യമത്തിന് വീണുകിട്ടിയ ഒരു വീഡിയോയുണ്ട്. പ്ലാസ്റ്റിക് കൊടിമരത്തില്‍ നാട്ടിയ ഇസ്രയേല്‍ പതാക കൊത്തിവലിച്ച് താഴെയിടുന്ന പക്ഷിയുടെ വീഡിയോ. പക്ഷികള്‍ക്കുപോലും മതിയായെന്ന ക്യാപ്ഷനോടെ സാഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എത്തിയ വീഡിയോ നിരവധിപ്പേരാണ് ഏറ്റെടുത്തത്.

ഒരു കെട്ടിടത്തിന്റെ ടെറസിനു മുകളിലുള്ള കമ്പിയിലെ പതാക കൊത്തിയെടുത്ത് ഒരു പക്ഷി താഴേക്കിടുന്നത് വീഡിയോയില്‍ കാണാം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോയാണോ ഇതെന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

യുദ്ധം കൊടുംപിരികൊണ്ടിരിക്കെ വരാനിരിക്കുന്ന കാര്യങ്ങള്‍ക്കുള്ള ‘ദൈവത്തിന്റെ അടയാളമായി’ ആളുകള്‍ ഇതിനെ കാണുന്നു. പശ്ചിമേഷ്യയിലെ പിരിമുറുക്കമുള്ള സമയത്ത് വൈകാരിക പ്രതികരണങ്ങള്‍ക്ക് ഈ വീഡിയോ കാരണമായി.

ഒരു പക്ഷി ഇത്തരത്തില്‍ ഇസ്രായേലി പതാക താഴെയിടുന്നത് ആദ്യമായല്ലെന്നും മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാട്ടി മറ്റൊരു സോഷ്യല്‍മീഡിയ ഉപയോക്താവ് നിരവധി വീഡിയോകള്‍ പങ്കിട്ടു.

ഇസ്രയേല്‍ ടെഹ്റാനിലെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം തുടരുകയും നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതോടെ ഇറാനും കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ടെല്‍ അവീവിന്റെയും ജറുസലേമിന്റെയും ചില ഭാഗങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ചു.

യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുമോ ഇല്ലയോ എന്ന കാര്യത്തില്‍, അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് പറയുന്നത്. സമാധാന ചര്‍ച്ചകള്‍ക്കുള്ള നയനന്ത്ര ശ്രമങ്ങളും ഒരു വശത്ത് നടക്കുന്നുണ്ട്.

More Stories from this section

family-dental
witywide