പ്രമുഖ ഇന്ത്യൻ–അമേരിക്കൻ ഇമിഗ്രേഷൻ അഭിഭാഷക ഷീല മൂർത്തി ഡോണൾഡ് ട്രംപിനെ വിമർശിക്കുന്ന പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നതിനെ തുടർന്ന്, മാഗ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധം നേരിടുന്ന ഇന്ത്യൻ ഐടി ലോബി ഗ്രൂപ്പായ ITServe Alliance ട്രംപ് ഭരണകൂടത്തിന് പൊതു വേദിയിൽ പിന്തുണ പ്രഖ്യാപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഒരു ITServe യോഗത്തിൽ മൂർത്തി ട്രംപിനെ വിമർശിക്കുന്നതായി കാണാം. വർഷങ്ങൾ പഴക്കമുള്ള ഈ ദൃശ്യങ്ങൾ ഇപ്പോൾ H-1B വിസ സംവിധാനത്തെ ചുറ്റിപ്പറ്റിയ വലിയ രാഷ്ട്രീയ തർക്കത്തിനിടയാക്കിയിട്ടുണ്ട്. മാഗ അനുയായികൾ ക്ലിപ്പുകൾ ചൂണ്ടികാട്ടി ITServe-നെ “വിദേശ ലോബിയിംഗ് കൂട്ടായ്മ” എന്ന് വിളിച്ചും H-1B പദ്ധതി ദുരുപയോഗം ചെയ്യുന്നതായും ആരോപിച്ചു.
അതേസമയം, ഇമിഗ്രേഷൻ നിരീക്ഷകരും വ്യവസായ പ്രതിനിധികളും വീഡിയോയിൽ നിന്നുള്ള ചില വാചകങ്ങൾ മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് പ്രതികരണത്തിന് ഇടയിൽ ITServe Alliance വ്യക്തമാക്കിയിട്ടുണ്ട്. പ്രസംഗത്തിന്റെ മുഴുവൻ ആശയം ആത്മവിശ്വാസം, പൗരപങ്കാളിത്തം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവർ പറഞ്ഞു.
മൂർത്തിയുടെ ഉയർന്ന പ്രൊഫൈലും അവരുടെ സ്ഥാപനത്തിന്റെ ആയിരക്കണക്കിന് H-1B കേസുകൾ കൈകാര്യം ചെയ്തതുമാണ് വിവാദത്തെ കൂടുതൽ വലുതാക്കിയത്. ട്രംപിന്റെ രണ്ടാം ഭരണത്തിൽ H-1B ഫീസ് വൻതോതിൽ വർധിപ്പിക്കുന്നതടക്കമുള്ള നിർദേശങ്ങൾ വിദേശത്ത് നിന്നുള്ള ഐടി പ്രൊഫഷണലുകളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ, ITServe Alliance മൂർത്തിയിൽ നിന്ന് അകന്നു നിൽക്കുന്നതിനൊപ്പം ട്രംപ് ഭരണകൂടത്തോടുള്ള പിന്തുണ ഔദ്യോഗികമായി പ്രകടിപ്പിച്ചു. “നിയമപരവും യോഗ്യതാ അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷൻ പരിഷ്‌കരണങ്ങൾക്ക് ഞങ്ങൾ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുമെന്നവർ പ്രസ്താവനയിലൂടെ അറിയിച്ചു.
വിവാദത്തിന്റെ ഫലമായി റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി ITServe-ന്റെ Synergy 2025 സമ്മേളനത്തിൽ നിന്നുള്ള തന്റെ പ്രസംഗം പിന്‍വലിക്കുകയും ചെയ്തു. 2010-ൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകർ സ്ഥാപിച്ച ITServe ഇന്ന് 2,200-ത്തിലധികം ഐടി സേവന–റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. വിസ നിയമങ്ങൾ കടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ട്രംപിനൊപ്പമുള്ള ITServe-ന്റെ പൊതു പ്രഖ്യാപനം നിലനിൽപ്പിൻ്റെ ഭാഗം എന്ന രീതിയിലാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ITServe Alliance publicly supports Trump administration amid criticism from Maga, reports say












