ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് ജയ്ശങ്കർ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്ത് മകൻ താരിഖ് റഹ്മാന് കൈമാറി

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബി.എൻ.പി അധ്യക്ഷയുമായ ഖാലിദ സിയയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഖാലിദ സിയയുടെ മകനായ ബി.എൻ.പി ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാനെ നേരിൽ കണ്ട് ജയ്ശങ്കർ ഇന്ത്യയുടെയും പ്രധാനമന്ത്രി മോദിയുടെയും ആഴത്തിലുള്ള ദുഃഖം അറിയിക്കുകയും പ്രധാനമന്ത്രിയുടെ അനുശോചന കത്ത് കൈമാറുകയും ചെയ്തു. 18 വർഷത്തെ പ്രവാസത്തിന് ശേഷം ഈയിടെ ബംഗ്ലാദേശിൽ തിരിച്ചെത്തിയ താരിഖ് റഹ്മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

2015-ൽ ഖാലിദ സിയയുമായി നടത്തിയ കൂടിക്കാഴ്ചയെ പ്രധാനമന്ത്രി മോദി അനുസ്മരിക്കുകയും, അവരുടെ ദീർഘവീക്ഷണവും പാരമ്പര്യവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് തുടർന്നും വഴികാട്ടിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഇടക്കാല സർക്കാർ അധികാരമേറ്റ ശേഷം മന്ത്രി ജയശങ്കർ നടത്തുന്ന ആദ്യ ബംഗ്ലാദേശ് സന്ദർശനമാണിത്.

ബുധനാഴ്ച ധാക്കയിലെ മാണിക് മിയ അവന്യൂവിൽ നടന്ന ഔദ്യോഗിക ശവസംസ്‌കാര ചടങ്ങുകളിൽ ജയശങ്കർ പങ്കെടുത്തു. ചടങ്ങുകൾക്ക് ശേഷം ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നഗറിൽ ഭർത്താവ് സിയാവുർ റഹ്മാന്റെ ഖബറിന് സമീപമാണ് ഖാലിദ സിയയെ അടക്കം ചെയ്തത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച രാവിലെ 80-ാം വയസ്സിലായിരുന്നു ഖാലിദ സിയയുടെ അന്ത്യം.

Jaishankar attends Khaleda Zia’s funeral; hands over PM Narendra Modi’s condolence letter to Tariq Rehman

More Stories from this section

family-dental
witywide