
ശ്രീനഗര്‍: രാജ്യത്തിന്റെയാകെ ഉറക്കം കെടുത്തിയ ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ ധാരണയില്‍ ജമ്മുവും സമീപ മേഖലകളും ശാന്തം. അതിര്‍ത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താന്‍ ജമ്മുകശ്മീരില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.
അതേസമയം, സ്ഥിതിഗതികള്‍ ശാന്തമായെന്നു കരുതി അതിര്‍ത്തി മേഖലകളില്‍നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവര്‍ ഉടന്‍ തിരിച്ചെത്തരുതെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കുന്നുണ്ട്. സാഹചര്യം വിലയിരുത്തി ഏതാനും ദിവസംകൂടി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.
ബാരാമുള്ള, ബന്ദിപ്പോര, കുപ് വാര ജില്ലകളിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍നിന്ന് 1.25 ലക്ഷത്തിധകം ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്ന് പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകള്‍ നീക്കംചെയ്യാന്‍ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.