അമേരിക്കയിലെ കുറഞ്ഞ വരുമാനമുള്ളതോ വരുമാനം ഇല്ലാത്തതോ ആയ ഏകദേശം 4.2 കോടി പേർക്ക് ഓരോ മാസവും ഭക്ഷണ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് സപ്ലിമെന്റൽ ന്യൂട്രിഷൻ അസിസ്റ്റൻസ് പ്രോഗ്രാം (SNAP). പൊതുവെ ‘ഫുഡ് സ്റ്റാമ്പ്’ എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇലക്ട്രോണിക് ബെനിഫിറ്റ് ട്രാൻസ്ഫർ (EBT) കാർഡിലൂടെയാണ് ലഭിക്കുന്നത്. അംഗീകൃത കടകളിൽ ഭക്ഷണവും പാനീയങ്ങളും വാങ്ങാൻ ഇത് ഉപയോഗിക്കാം.
SNAP ആനുകൂല്യം ലഭിക്കുന്ന തീയതി നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. ഫെഡറൽ സർക്കാർ പദ്ധതിക്ക് ധനസഹായം നൽകുന്നുണ്ടെങ്കിലും, നടത്തിപ്പ് ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായാണ് നടത്തുന്നത്. അതിനാൽ സംസ്ഥാനങ്ങളെ ആശ്രയിച്ച് പണം ലഭിക്കുന്ന തീയതികളിൽ വ്യത്യാസമുണ്ട്. ചില സംസ്ഥാനങ്ങളിൽ ഗുണഭോക്താവിന്റെ കുടുംബപ്പേരിന്റെ ആദ്യക്ഷരം അടിസ്ഥാനമാക്കിയാണ് പണം നൽകുന്നത്. അതായത്, കണക്റ്റിക്കട്ട് സംസ്ഥാനത്ത് A–F വരെ പേരുള്ളവർക്ക് മാസം ഒന്നാം തീയതിയും, G–N രണ്ടാമത്തെ ദിവസവും, O–Z മൂന്നാം ദിവസവുമാണ് ആനുകൂല്യം ലഭിക്കുക.
എന്നാൽ, അലബാമ പോലുള്ള സംസ്ഥാനങ്ങളിൽ കേസ് നമ്പറിന്റെ അവസാന അക്കങ്ങൾ അടിസ്ഥാനമാക്കിയാണ് പണം വിതരണം ചെയ്യുന്നത്. കേസ് നമ്പർ 01-ൽ അവസാനിക്കുന്നവർക്ക് മാസാരംഭത്തിൽ തന്നെ പണം ലഭിക്കുമ്പോൾ, 99-ൽ അവസാനിക്കുന്നവർക്ക് മാസാവസാനത്തോടെയാണ് ലഭിക്കുക. 2026-ലും സംസ്ഥാനത്തെ നിലവിലെ SNAP നിയമങ്ങളും ഷെഡ്യൂളും അനുസരിച്ചായിരിക്കും പണം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സംസ്ഥാന SNAP ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ജനുവരി 2026-ലെ SNAP പേയ്‌മെന്റ് തീയതികൾ : അലബാമ: ജനുവരി 4 – 23, അലാസ്ക ജനുവരി 1, അരിസോണ ജനുവരി 1 – 13, ആർക്കൻസാസ് ജനുവരി 4 – 13, കാലിഫോർണിയ ജനുവരി 1 – 10, കൊളറാഡോ ജനുവരി 1 – 10, കണക്റ്റിക്കട്ട് ജനുവരി 1 – 3, ഡെലാവെയർ ജനുവരി 2 – 23, ഡിസ്‌ട്രിക്ട് ഓഫ് കൊളംബിയ ജനുവരി 1 – 10, ഫ്ലോറിഡ ജനുവരി 1 – 28, ജോർജിയ ജനുവരി 5 – 23, ഗ്വാം ജനുവരി 1 – 10, ഹവായ് ജനുവരി 3 – 5, ഐഡഹോ ജനുവരി 1 – 10, ഇല്ലിനോയി ജനുവരി 1 – 20, ഇൻഡിയാന ജനുവരി 5 – 23, ഐവ ജനുവരി 1 – 10, കാൻസസ് ജനുവരി 1 – 10, കെന്റക്കി ജനുവരി 1 – 19, ലൂയിസിയാന ജനുവരി 1 – 23, മെയിൻ ജനുവരി 10 – 14, മേരിലാൻഡ് ജനുവരി 4 – 23, മസാച്യൂസെറ്റ്സ് ജനുവരി 1 – 14, മിഷിഗൺ ജനുവരി 3 – 21, മിന്നസോട്ട ജനുവരി 4 – 13, മിസിസിപ്പി ജനുവരി 4 – 21, മിസൂരി ജനുവരി 1 – 22, മോണ്ടാന ജനുവരി 2 – 6, നെബ്രാസ്ക ജനുവരി 1 – 5, നെവാഡ ജനുവരി 1 – 10, ന്യൂ ഹാംപ്ഷയർ ജനുവരി 5, ന്യൂ ജേഴ്‌സി ജനുവരി 1 – 5, ന്യൂ മെക്സിക്കോ ജനുവരി 1 – 20, ന്യൂയോർക്ക് ജനുവരി 1 – 9, നോർത്ത് കരോളിന ജനുവരി 3 – 21, നോർത്ത് ഡക്കോട്ട ജനുവരി 1, ഒഹായോ ജനുവരി 2 – 20, ഒക്കലഹോമ ജനുവരി 1 – 10, ഒറിഗൺ ജനുവരി 1 – 9, പെൻസിൽവാനിയ ജനുവരി 3 – 14, പ്യൂർട്ടോ റിക്കോ ജനുവരി 4 – 22, റോഡ് ഐലൻഡ് ജനുവരി 1, സൗത്ത് കരോളിന ജനുവരി 1 – 19, സൗത്ത് ഡക്കോട്ട ജനുവരി 10, ടെന്നസി ജനുവരി 1 – 20, ടെക്സാസ് ജനുവരി 1 – 28, യൂട്ടാ ജനുവരി 5, 11, 15 , വർജിൻ ഐലൻഡ്സ് ജനുവരി 1, വർമോണ്ട് ജനുവരി 1, വർജീനിയ ജനുവരി 1 – 7, വാഷിങ്ടൺ ജനുവരി 1 – 20, വെസ്റ്റ് വർജീനിയ ജനുവരി 1 – 9, വിസ്കോൺസിൻ ജനുവരി 1 – 15, വയോമിംഗ് ജനുവരി 1 – 4.
January 2026 SNAP benefits disbursements in the United States: Dates announced















