ഇഷ്ട കേന്ദ്രമായി ജപ്പാൻ; ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നു

ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജപ്പാൻ മാറുന്നുവെന്ന് പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജപ്പാനെ കുറിച്ച് തിരഞ്ഞ ഇന്ത്യക്കാരുടെ എണ്ണത്തിൽ 68 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യൻ വിനോദ സഞ്ചാരികൾ ജപ്പാനിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ കൂടാതെ ഒസാക്ക ഉൾപ്പെടെയുള്ള മറ്റ് പല സ്ഥലങ്ങളും ഇന്ത്യൻ സഞ്ചാരികൾ തിരഞ്ഞു നോക്കിയിട്ടുണ്ട്.

ജപ്പാനിലെ ക്യോട്ടോ നഗരം തെരഞ്ഞതിൽ 53 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഫുജികാവഗുച്ചിക്കോ (36 ശതമാനം വർധന), ഒകിനാവ (47 ശതമാനം വർധന), ഹാക്കോൺ (46 ശതമാനം വർധന), സപ്പോറോ (18 ശതമാനം വർധന), യോകോഹാമ (20 ശതമാനം വർധന), ഫുകുവോക (14 ശതമാനം വർധന), നഗോയ (41 ശതമാനം വർധന) എന്നിങ്ങനെയാണ് റിപ്പോർട്ടിലെ വർദ്ധനവ്. റിപ്പോർട്ട് പ്രകാരം അറിയപ്പെടാത്ത സ്ഥലങ്ങളോടും സഞ്ചാരികൾക്ക് താൽപര്യം വർദ്ധിച്ചുവരികയാണെന്നാണ് സൂചന.

More Stories from this section

family-dental
witywide