
ടോക്കിയോ: ജപ്പാനില്‍ പുതു ചരിത്രം കുറിച്ച് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍ഡിപി) നേതാവ് സനേ തകായിച്ചിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. സനേ തകായിച്ചി, 465 സീറ്റുകളുള്ള ചേംബറില്‍ ആകെ 237 വോട്ടുകള്‍ നേടി ഭൂരിപക്ഷം ഉറപ്പിച്ചു.
സനേ തകായിച്ചി പ്രധാനമന്ത്രി പദത്തില്‍ എത്തുന്നതോടെ രാജ്യത്തെ മൂന്ന് മാസത്തോളം നീണ്ട രാഷ്ട്രീയ അസ്ഥിരതയ്ക്ക് അവസാനമാകും. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടേണ്ടി വന്ന കനത്ത തോല്‍വിയെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ആയിരുന്ന ഷിഗെരു ഇഷിബ രാജിവച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു രാജി. ഒരു വര്‍ഷത്തോളമാണ് ഷിഗെരു ഇഷിബ പദവിയിലിരുന്നത്. തുടര്‍ന്നാണ് സനേ തകായിച്ചിയെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. നിലവിലെ കൃഷിമന്ത്രിയും മുന്‍ പ്രധാനമന്ത്രി ഷിന്‍ജിരോ കൊയ്സുമിയുടെ മകനുമായ ഷിന്‍ജിരോ കൊയ്സുമിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായിച്ചി പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തെത്തുന്നത്.
അതേസമയം എല്‍ഡിപി പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും ഇരുസഭകളിലും നയിക്കുന്ന സഖ്യത്തിന് കൃത്യമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇന്നലെ പുതിയ കക്ഷിയുമായി സഖ്യകരാറില്‍ ഏര്‍പ്പെട്ടതോടെ ആണ് ആദ്യ വനിതാ പ്രധാനമന്ത്രിയിലേക്കുള്ള ചരിത്ര വഴി തുറന്നത്.
Japan makes new history, Sane Takaichi elected as first female Prime Minister














