
കൊച്ചി: ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തന് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ്. വിമാനത്തിൻ്റെ ടയറുകൾ പൊട്ടിയതായാണ് റിപ്പോർട്ട്. യാത്രക്കാർ സുരക്ഷിതരാണ്.
160 യാത്രക്കാരുമായി പറന്ന വിമാനം രാവിലെ 09:07 ന് പൂർണ്ണ അടിയന്തര സാഹചര്യത്തെത്തുടർന്ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) സുരക്ഷിതമായി ലാൻഡിംഗ് നടത്തി. വലത് മെയിൻ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാറും ടയർ തകരാറുമായിരുന്നു കാരണം. യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ലാൻഡിംഗിന് ശേഷമുള്ള പരിശോധനയിൽ വലതുവശത്തെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചതായി കണ്ടെത്തുകയായിരുന്നു.
Jeddah-Karipur Air India makes emergency landing in Nedumbassery












