
കൊച്ചി: ആസിഫ് അലിയും അപർണാ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ പുതിയ ത്രില്ലർ ചലച്ചിത്രം ‘മിറാഷ്’ ഒടിടിയിലേക്ക്. ജീത്തു ജോസഫിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സെപ്‌തംബർ 19ന് ആണ് റിലീസ് ചെയ്‌തത്. തീയേറ്ററുകളിൽ വൻവിജയമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഒക്ടോബർ 23നാണ് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക. സോണി ലിവിനാണ് ഒടിടി അവകാശം. ചിത്രം നാദ് സ്റ്റുഡിയോയും ഇ ഫോർ എക്‌സ്‌പിരിമെന്റ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.