ഇത് ചരിത്രദൗത്യം… വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ

ബഹിരാകാശ സഞ്ചാരം എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിൻ (Blue Origin) . വീൽചെയർ ഉപയോഗിക്കുന്ന വ്യക്തിയെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചാണ് (Blue Origin) ചരിത്രം കുറിച്ചത്. ജർമ്മനിയിൽ നിന്നുള്ള 33 വയസ്സുകാരിയായ എയ്‌റോസ്‌പേസ് എഞ്ചിനീയർ മൈക്കൈല (മിച്ചി) ബെന്തൗസ് (Michaela “Michi” Benthaus) ബ്ലൂ ഒറിജിനിലൂടെ ഈ നേട്ടം കൈവരിച്ചത്. 2018-ൽ ഒരു സൈക്ലിംഗ് അപകടത്തെത്തുടർന്ന് ഇവർക്ക് ചലനശേഷി നഷ്ടപ്പെട്ടത്.

2018-ൽ ഒരു മൗണ്ടൻ ബൈക്കിംഗ് അപകടത്തെത്തുടർന്ന് സുഷുമ്നാ നാഡിക്ക് പരിക്കേറ്റതോടെയാണ് മൈക്കൈലയ്ക്ക് നടക്കാണ് കഴിയാതെ വന്നത്. എന്നാൽ ഇത് തന്റെ കരിയറിനോ കായികത്തോടുള്ള താല്പര്യത്തിനോ തടസ്സമാകാൻ അവർ അനുവദിച്ചില്ല. പാരാ-അസ്ട്രോനട്ട് മിഷനുകളിൽ പങ്കെടുക്കുന്നതോടൊപ്പം, വീൽചെയർ ടെന്നീസ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിലും മൈക്കൈല സജീവമാണ്.

NS-37 എന്ന് പേരിട്ടിരുന്ന ഈ ദൗത്യം ഡിസംബർ 20-ന് ശനിയാഴ്ചയാണ് നടന്നത്. ടെക്സസിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ‘ന്യൂ ഷെപ്പേർഡ്’ (New Shepard) എന്ന റോക്കറ്റിൽ മൈക്കല കുതിച്ചുയർന്നത്. മൈക്കലയെക്കൂടാതെ മറ്റ് അഞ്ച് പേരും ഈ സംഘത്തിലുണ്ടായിരുന്നു. ഏകദേശം 10 മുതൽ 11 മിനിറ്റ് വരെ നീണ്ടുനിന്ന ഈ യാത്രയിൽ യാത്രികർ ബഹിരാകാശത്തിന്റെ അതിർത്തിയായി കണക്കാക്കപ്പെടുന്ന ‘കർമാൻ ലൈൻ’ (Karman Line) കടന്നു.

ബഹിരാകാശ യാത്ര കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും വൈകല്യമുള്ളവർക്കും ഇത് സാധ്യമാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് ബ്ലൂ ഒറിജിൻ ഈ ദൗത്യം നടത്തിയതും ചരിത്രം കുറിച്ചതും

Jeff Bezos’ Blue Origin sends the first wheelchair user into space

More Stories from this section

family-dental
witywide