
യുഎസ് പോപ്പ് ഗായിക ജെന്നിഫര്‍ ലോപ്പസിനെ ലക്ഷ്വറി സ്റ്റോറില്‍ പ്രവേശിപ്പിക്കാതെ സെക്യൂരി ജീവനക്കാരന്‍ തടഞ്ഞു. സുപ്പര്‍സ്റ്റാറിനെ തിരിച്ചറിയാതെ സംഭവിച്ച അബദ്ധമായിരുന്നു അത്. തുര്‍ക്കിയിലാണ് സംഭവം.
തുര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഇസ്തംബുള്‍ നഗരത്തിലെ ഇസ്റ്റിന്‍യേ പാര്‍ക്ക് മാളിലുള്ള സ്റ്റോറിലാണ് ആഡംബര സാധനങ്ങള്‍ വാങ്ങാന്‍ ജെന്നിഫര്‍ എത്തിയത്.
എന്നാല്‍ സ്റ്റോറിനുള്ളില്‍ നല്ല തിരക്കായിരുന്നതിനാല്‍ പുറത്തുനിന്ന സെക്യൂരിറ്റി ജെനിഫറിനെ തടഞ്ഞു. തല്‍ക്കാലം പ്രവേശിക്കാനാകില്ലെന്നും പറഞ്ഞു. കാര്യം മനസിലായ ജെനിഫര്‍ സ്‌പോട്‌സ്മാന്‍ സ്പ്‌രിറ്റോടെ എടുക്കുകയും മറുത്തൊന്നും പറയാതെ മറ്റൊരു സ്റ്റോറിലേക്ക് പോകുകയും ചെയ്തു. അപ്പോഴാണു സ്റ്റോറിലെ മറ്റു ചില ജീവനക്കാര്‍ക്കു കാര്യം മനസ്സിലായത്. അവര്‍ താരത്തിനടുത്ത് ഓടിയെത്തി ക്ഷമാപണം നടത്തുകയും തങ്ങളുടെ കടയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എങ്കിലും ജെനിഫര്‍ ക്ഷണം നിരസിച്ചു.