ജിമ്മി കിമ്മൽ ഷോ; അമേരിക്കയിൽ വ്യാപക പ്രതിഷേധം

വാഷിങ്ടൺ: ജിമ്മി കിമ്മലിൻ്റെ ഷോ എബിസി ചാനൽ പരിപാടി അനിശ്ചിതമായി നിർത്തിവച്ചതിൽ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ട്രംപിന്റെ വിശ്വസ്‌തനും ഏറ്റവും അടുത്തഅനുയായിയുമായിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തെ പ്രശസ്‌ത അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മൽ തൻ്റെ ഷോയിൽ ശക്തമായി വിമർശിച്ചതിനെ തുടർന്നാണ് എബിസി ചാനൽ പരിപാടി അനിശ്ചിതമായി നിർത്തിവച്ചത്. ട്രംപ് ഭരണകൂടത്തിൻ്റെ സമ്മർദ്ദത്തെ തുടർന്നായിരുന്നു തീരുമാനം

വ്യാഴാഴ്‌ച ബർബാങ്കിലും ന്യൂയോർക്കിലും ഹോളിവുഡിലും നൂറുകണക്കിന് ആളുകൾ തെരുവുകളിൽ ഒത്തുകൂടി.
യുഎസ് ഭരണഘടന പ്രകാരം കിമ്മലിനെ പുറത്താക്കിയത് കിമ്മിലിൻ്റെ ഷോ നീക്കം ചെയ്‌തതിൽ ഇവർ പ്രതിഷേധിച്ചു.

ചാനലിന് നിയന്ത്രണ നടപടിയുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് പരിപാടി നീക്കം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ വിമർശിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്ന ആശങ്ക ഉയർന്നു.

More Stories from this section

family-dental
witywide