ജോൺ ഇളമതയുടെ ‘STORIED STONES’ കവർ പ്രകാശനം ‘ലാന’ സമ്മേളനത്തിൽ നടന്നു

പ്രസിദ്ധ കവിയും കഥാകൃത്തും നോവലിസ്റ്റുമായ ജോൺ ഇളമതയുടെ ‘കഥ പറയുന്ന കല്ലുകൾ’ എന്ന ചരിത്ര നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ Storied stones എന്ന പുസ്തകത്തിൻറെ കവർ പ്രകാശനം ഡാളസിൽ നടത്തപ്പെട്ട ‘ലാന’യുടെ പതിനാലാം ദ്വൈവാർഷിക സമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തു.

സുപ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ സജി എബ്രഹാം, അമേരിക്കൻ സാഹിത്യകാരൻ രാജു മൈലപ്രയ്ക്ക് ‘കവർ ഡിസൈൻ ‘ കൈമാറിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. നോവലിൻറെ ഔദ്യോഗിക പ്രകാശനം നവംബർ 11ന് ഷാർജ പുസ്തകം മേളയിൽ വച്ച് നടത്തപ്പെടും.

ബുദ്ധൻ, മോശ, നെൻമാണിക്വം, സോക്രട്ടീസ് ഒരു നോവൽ, മാർക്കോപോളോ, മരണമില്ലാത്തവരുടെ താഴ്‌വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്ര നോവലുകൾ.

ലാനയുടെ 2002- 2005 കാലഘട്ടത്തിലെ പ്രസിഡൻ്റായി ജോൺ ഇളമത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടോറാൻ്റോ, ജർമ്മനി എന്നിവിടങ്ങളിലായി ‘ലാന’ മൂന്ന് സമ്മേളനങ്ങൾ ആ കാലയളവിൽ വിജയകരമായി നടത്തി. ലാനയെ ഒരു ഒരു അന്തർദേശീയ സാഹിത്യ പ്രസ്ഥാനമായി വളർത്തുന്നതിൽ ജോൺ ഇളമത സ്തുത്യർഹമായ നേതൃത്വം നൽകി. ഈയടുത്ത കാലത്ത് നിര്യാതയായ ആനിയമ്മയാണ് സഹധർമ്മിണി. കാനഡയിലെ മിസ്സിസ്സാഗായിലാണ് സ്ഥിരതാമസം.

John Ilamatha’s ‘STORIED STONES’ cover release held at the ‘Lana’ conference

More Stories from this section

family-dental
witywide