പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോൺ ഇളമത, ലോക പ്രശസ്ത ശിൽപി മൈക്കിൾ ആഞ്ചലോയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ജീവചരിത്ര നോവൽ STORIED STONES (കഥ പറയുന്ന കല്ലുകൾ) ഷാർജ അന്താരാഷ്ട്ര മേളയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.

പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ പ്രകാശനം ചെയ്തു. സജി ഇളമത ഏറ്റുവാങ്ങി. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ, എഡിറ്റർ എ. വി പവിത്രൻ, എഴുത്തുകാരൻ സിറാജ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.
John Ilamatha’s ‘STORIED STONES’ published at Sharjah International Festival















