
ഷിക്കാഗോ: വ്യവസായ പ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ ജോജോ മാത്യു, ഫൊക്കാന ഷിക്കാഗോ റീജണല്‍ വൈസ് പ്രസിഡൻ്റായി മത്സരിക്കുന്നു. കാല്‍ നൂറ്റാണ്ടില്‍ അധികമായി ഇല്ലിനോയി സ്റ്റേറ്റ് സോഷ്യല്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുകയും ഷിക്കാഗോ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹിക പ്രവര്‍ത്തകനും വ്യവസായ പ്രമുഖനുമാണ് ജോജോ മാത്യു.
ഉമ എന്ന സംഘടനയുടെ സജീവ പ്രവര്‍ത്തകനും, ക്‌നാനായ കുടുംബയോഗ പ്രസിഡൻ്റും, ക്‌നാനായ അസോസിയേഷന്‍ ബോര്‍ഡ് മെമ്പറുമായും ജോജോ മാത്യു ചെയ്ത സുദീര്‍ഘമായ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണ്. ഷിക്കാഗോ മലയാളികള്‍ക്ക് മാത്രമല്ല, ലോകം എമ്പാടുമുള്ള മലയാളികള്‍ക്ക് ഏതൊരു ആവശ്യത്തിനും സഹായഹസ്തവുമായി വരുന്ന ജോജോ മാത്യുവിന്റെ സേവനങ്ങള്‍ എണ്ണമറ്റതാണ്.
ജോജോ മാത്യുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനക്ക് ഒരു മുതല്‍ക്കൂട്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മാരേട്ടിന്റെ ഏറിവരുന്ന ജനപ്രീതി കണക്കിലെടുത്ത് അവരുടെ പാനലിലാണ് ജോജോ മാത്യു മത്സരിക്കുന്നത്.
Jojo Mathew is running for FOKANA Chicago Region Vice President.














