ഷിക്കാഗോയിലെ ആദ്യകാല മലയാളികളിലൊരാൾ, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്‍റുമായ ജോസഫ് നെല്ലുവേലി അന്തരിച്ചു

ആലപ്പുഴ വേഴപ്ര സ്വദേശിയും ഷിക്കാഗോയിലെ ആദ്യകാല മലയാളികളിൽ ഒരാളുമായ ജോസഫ് നെല്ലുവേലി (88, അപ്പച്ചായൻ) ഷിക്കാഗോയിൽ അന്തരിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് എന്ന നിലയിൽ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം, മലയാളി സമൂഹത്തിന്റെ ഒത്തുചേരലുകളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ ഏലിയമ്മ ജോസഫ് (കുട്ടിയമ്മ), മകൻ ജോ ജോസഫ്, മകൾ ജാൻസി നമ്പ്യാപറമ്പിൽ (ഡോ. ജോജി നമ്പ്യാപറമ്പിൽ, നോർത്ത് കരോലിന) എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ.

അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങുകൾ ഷിക്കാഗോയിൽ നടക്കും. വേക്ക് സർവീസ് 2025 ജൂലൈ 18 വെള്ളിയാഴ്ച വൈകിട്ട് നൈൽസ്, IL 60714-ലെ 8025 W ഗോൾഫ് റോഡിൽ സ്ഥിതി ചെയ്യുന്ന കൊളോണിയൽ ഫ്യൂണറൽ ഹോമിൽ നടക്കും. പിറ്റേദിവസം ശനിയാഴ്ച രാവിലെ, നൈൽസ്, IL 60714-ലെ 8149 W ഗോൾഡ് റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഐസക് ജോഗ്സ് കാത്തലിക് പള്ളിയിൽ ശവസംസ്കാര ചടങ്ങുകൾ നടത്തപ്പെടും.

More Stories from this section

family-dental
witywide