കെ.സി.എസിന്റെ ഓഡിറ്റര്‍ പദവിയിലേക്ക് ജോസ്‌മോന്‍ ചെമ്മാച്ചേല്‍

കെ.സി.എസിന്റെ 2025-26 വര്‍ഷത്തിലേക്കുള്ള ഓഡിറ്റര്‍ പദവിയിലേക്ക് ജോസ്‌മോന്‍ ചെമ്മാച്ചേല്‍ സിപിഎ നിയമിതനായി. കെ.സി.ജെ.എല്‍, കെ.സി.വൈ.എല്‍, കെ.സി. എസ് എന്നീ പ്രസ്ഥാനങ്ങളിലൂടെ സമുദായത്തിന്റെയും സംഘടനയുടെയും ആത്മാവ് തൊട്ടറിഞ്ഞ് വളര്‍ന്നുവന്ന ജോസ്‌മോന്‍ സ്ഥാനത്തിന് വളരെ യോഗ്യതയുള്ളവനാണെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.

സ്വന്തമായി അക്കൗണ്ടിംഗ് സ്ഥാപനമുള്ള ഒരു യുവ അക്കൗണ്ടന്റ് ആണ് ജോസ്‌മോന്‍. കെ.സി.എസിന്റെ ക്ഷണം സ്വീകരിച്ച്, ഓഡിറ്റര്‍ പദവിയിലേക്ക് കടന്നു വന്ന ജോസ്‌മോനെ കെ.സി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അഭിനന്ദിച്ചു.

More Stories from this section

family-dental
witywide