യുഎസിലെ പോർട്ട്‌ലൻഡിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

പോർട്ട്ലൻഡ് : മാധ്യമപ്രവർത്തകൻ നിക്ക് സോർട്ടറെ പോർട്ട്ലൻഡ് പൊലീസ് അറസ്‌റ്റ് ചെയ്തു. യുഎസിലെ ഇമിഗ്രേഷൻ (ഐസിഇ )ഓഫിസിന് പുറത്തുള്ള പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് നിക്ക് സോർട്ടറെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവസ്ഥലത്ത് അക്രമം അഴിച്ചുവിട്ട ആന്റിഫാ ഗ്രൂപ്പുകളെ പൊലീസ് തടഞ്ഞില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചു. ജോലി ചെയ്തതിന് ഒരു പത്രപ്രവർത്തകനെ അറസ്റ്റ‌് ചെയ്തത് മാധ്യമസ്വാതന്ത്യത്തിന് നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് ആളുകൾ ആരോപിച്ചു.

നിയമം പാലിക്കുന്ന പൗരന്മാരെക്കാൾ, ഭീകരത സൃഷ്ടിക്കുന്ന ഗ്രൂപ്പുകൾക്ക് അധികാരികൾ പിന്തുണ നൽകുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവർത്തകർ, നിയമസംരക്ഷകർ, പൊതുപ്രവർത്തകർ തുടങ്ങി ഒട്ടറെ പേർ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം, ആൻ്റിഫാ സംഘടനയെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ‘ഭീകരസംഘടന’ എന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സംഘടനയ്ക്ക് പ്രതിരോധ ഫണ്ട് പ്രവർത്തനം താൽക്കാലികമായി നിർത്തി.

More Stories from this section

family-dental
witywide