ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യ; രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി

ദില്ലി: 53ാമത് ചീഫ് ജസ്റ്റിസ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേൽക്കുന്നു. രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.

നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത് ഈ വർഷം നവംബർ 23ന് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെയാണ് ചുമതലയേൽക്കുക. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുന്നത് പതിവാണ്.

ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10നാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനായിരുന്നു പിതാവ്. നീണ്ട 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹത്തെ 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. 2019 മെയ് 24ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി. ചീഫ് ജസ്റ്റിസ് ആകുന്നതോടെ ഹരിയാനയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടവും ഇദ്ദേഹത്തിനാകും.

Justice Surya Kant to be next Chief Justice of India; President issues appointment order

More Stories from this section

family-dental
witywide