ട്ര്യൂഡോ പടിയിറങ്ങി, കനേഡിയൻ പ്രധാനമന്ത്രിയായി പകരമെത്താൻ 3 പേർ! പിയറി കുതിച്ചുകയറുമോ? ക്രിസ്റ്റിയയും പിന്നിലല്ല, ജഗ്മീത് സിംങിനും സാധ്യത

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദവും ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവെച്ചതോടെ ആരാകും കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുക എന്ന കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്. പ്രധാനമായും 3 പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. പിയറി പൊയ്‌ലിവർ, ക്രിസ്റ്റിയ ഫ്രീലാൻഡ്, ജഗ്മീത് സിങ് ഈ 3 പേരിലാണ് ഏല്ലാ കണ്ണുകളും എത്തി നിൽക്കുന്നത്. ഇതിൽ തന്നെ പിയറി പൊയ്‌ലിവറിനാണ് പലരും സാധ്യത കൂടുതലായി കൽപ്പിക്കുന്നത്. കാനഡയിലെ ഈ ചേരിപ്പോരില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിൽ പിയറി പൊയിലിവർ അധികാരം നേടിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും പറയുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് പിയറിയുടെ രാഷ്ട്രീയ മുന്നേറ്റം. ട്രംപിന്‍റെ 2024 ലെ തിരഞ്ഞെടുപ്പ് വിജയം നേരത്തെ പ്രവചിച്ച പോളിമാർക്കറ്റും പൊയിലീവറാകും കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുകയെന്ന് 92 ശതമാനം സാധ്യത കൽപ്പിച്ചിട്ടുണ്ട്.പിയറി പൊയിലി…2022 മുതൽ കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയെ നയിക്കുന്നത് പിയറി ആണ്. ഒൻ്റാറിയോയിലെ കാൾട്ടണിനെ പ്രതിനിധീകരിച്ച് 2004 മുതലാണ് പിയറി പാർലമെന്‍ററി സേവനം ആരംഭിച്ചത്. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറിന്‍റെ ഭരണത്തിൻ കീഴിൽ, പിയറി ജനാധിപത്യ പരിഷ്കരണ മന്ത്രിയായും (2013-2015) പിന്നീട് 2015 ൽ തൊഴിൽ, സാമൂഹിക വികസന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്രെകാനഡയിലെ കാലിഗറിയിലാണ് പിയറി പൊയിലിവർ ജനിച്ചുവളര്‍ന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പിയറിയ്ക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം എഴുതിയ ഒരു ഉപന്യാസത്തിന് സമ്മാനം ലഭിക്കുകയും ചെയ്തു. കാനഡയുടെ പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു പിയറി ആ ഉപന്യാസത്തില്‍ എഴുതിയിരുന്നത്. അത് യാഥാർത്ഥ്യമാകുമോ എന്നതാണ് കണ്ടറിയേണ്ടത്.ക്രിസ്റ്റിയ ഫ്രീലാൻഡ്….ക്രിസ്റ്റിയ ഫ്രീലാൻഡ് കാനഡയുടെ ഉപ പ്രധാനമന്ത്രിയായും ധനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വനിത കൂടിയാണ് അവർ. ക്രിസ്റ്റിയയുടെ പ്രശസ്തി സാമ്പത്തിക മിടുക്കിലും നയതന്ത്ര കഴിവുകളിലുമാണ്. നിർണായക സ്ഥാനങ്ങൾ ജസ്റ്റിൻ ട്രൂഡോ നൽകിയിരുന്നതും മറ്റാർക്കുമല്ല. എന്നാൽ പിന്നീട് ട്ര്യൂഡോയുമായി പലപ്പോഴും പോരിലേ‌ർപ്പെട്ടിട്ടുണ്ട് ക്രിസ്റ്റിയ. പ്രധാനമന്ത്രിയുടെ വിശ്വസ്തയായ ഉപദേഷ്ടാവ് എന്ന നിലയിൽ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള പോരിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞതോടെ ഇക്കഴിഞ്ഞ ഡിസംബറിൽ ക്രിസ്റ്റിയ അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. ഇതോടെയാണ് ട്രൂഡോക്ക് അടിതെറ്റിയത്. അതുകൊണ്ടുതന്നെ ക്രിസ്റ്റിയയുടെ സാധ്യതകൾ തള്ളിക്കളയാനാകില്ല.ജഗ്മീത് സിംഗ്….ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവാണ് ജഗ്മീത് സിംഗ്. ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പാർലമെന്‍റിൽ പ്രതിസന്ധി നേരിട്ടപ്പോയെല്ലാം നിയമനിർമ്മാണം നടത്തുന്നതിന് ആവശ്യമായ വോട്ടുകൾ നൽകിയിരുന്നത് ജഗ്മീത് സിംഗിന്‍റെ പാർട്ടിയായിരുന്നു. വലിയ അത്ഭുതങ്ങൾ സംഭവിച്ചാൽ ജഗ്മീത് സിംഗാകും അടുത്ത കനേഡിയൻ പ്രധാനമന്ത്രി. പോളിമാർക്കറ്റ് 2 ശതമാനം സാധ്യതയാണ് ജഗ്മീത് സിംഗിന് നൽകുന്നത്.

More Stories from this section

family-dental
witywide