കാറ്റി പെറിയുമായി പ്രണയചിത്രങ്ങള്‍ വൈറല്‍, അതിനിടെ മുന്‍ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം ട്രൂഡോ; വൈറല്‍ ചിത്രങ്ങള്‍ക്കുപിന്നില്‍ ഇതാണ് കാരണം

രാഷ്ട്രീയ ജിവിതം കൊണ്ടല്ല കഴിഞ്ഞ കുറച്ചു നാളുകളായി മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചര്‍ച്ചാ വിഷയമാകുന്നത്, മറിച്ച് അദ്ദേഹത്തിന്റെ പ്രണയമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായായത്. ഒരു സ്വകാര്യ നൗകയില്‍ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഫോട്ടോ പുറത്തുവന്നതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിസ്ഥാനം പോയപ്പോള്‍ പ്രണയത്തിന്റെ മൂഡിലാണ് ട്രൂഡോയെന്ന് പലരും പരിഹസിക്കുകയും ചെയ്തിരുന്നു. ട്രൂഡോയോ കാറ്റി പെറിയോ ഔദ്യോഗിക പ്രസ്താവനയൊന്നും നല്‍കിയിട്ടില്ലെങ്കിലും, വൈറലാകുന്ന ചിത്രങ്ങള്‍ അവരുടെ പ്രണയത്തിന്റെ തെളിവ് കൂടിയാണ്.

ഇപ്പോഴിതാ വീണ്ടും പ്രണയത്തിലാകുന്നതിനിടയില്‍, ജസ്റ്റിന്‍ ട്രൂഡോ അടുത്തിടെ തന്റെ മുന്‍ ഭാര്യ സോഫി ഗ്രിഗോയര്‍ ട്രൂഡോയുമായി വീണ്ടും ചിത്രങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ മുന്‍ ഭാര്യ സോഫി ഗ്രിഗോയറുമായി വീണ്ടും ഒന്നിച്ചത് എന്തുകൊണ്ടാണ്?

ഒക്ടോബര്‍ 13-ന്, സോഫി ഗ്രെഗോയര്‍ ട്രൂഡോ തന്റെ താങ്ക്‌സ്ഗിവിംഗ് ഡിന്നറില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പങ്കിട്ടു. അതില്‍ അവരുടെ മുന്‍ ഭര്‍ത്താവ് ജസ്റ്റിന്‍ ട്രൂഡോയെ കാണാമായിരുന്നു. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. കുടുംബത്തോടൊപ്പം താങ്ക്‌സ്ഗിവിംഗിനായി ട്രൂഡോ കുട്ടികള്‍ക്കും മുന്‍ഭാര്യക്കും ഒപ്പം വീണ്ടും ഒത്തുകൂടിയ ചിത്രങ്ങളായിരുന്നു ഇത്.

ജസ്റ്റിന്‍ ട്രൂഡോയും സോഫി ഗ്രെഗോയര്‍ ട്രൂഡോയും വിവാഹിതരായി 18 വര്‍ഷമായി, സേവ്യര്‍ ജെയിംസ് ട്രൂഡോ, എല്ല-ഗ്രേസ് മാര്‍ഗരറ്റ് ട്രൂഡോ, ഹാഡ്രിയന്‍ ഗ്രെഗോയര്‍ ട്രൂഡോ എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. 2023-ലാണ് ഇരുവരും വേര്‍പിരിയല്‍ പരസ്യമാക്കിയത്. വാര്‍ത്ത അവരുടെ ആരാധകര്‍ക്കും അനുയായികള്‍ക്കും വലിയ ഞെട്ടലായിരുന്നു. എന്നിരുന്നാലും, മുന്‍ ദമ്പതികള്‍ പരസ്പരം സൗഹാര്‍ദ്ദപരമായി ജീവിക്കുകയാണ്. അവര്‍ തങ്ങളുടെ കുട്ടികളെ ഒരുമിച്ച് വളര്‍ത്തുന്നത് തുടരുന്നു.

ട്രൂഡോയ്‌ക്കൊപ്പമുള്ള താങ്ക്‌സ്ഗിവിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് സോഫി ഗ്രെഗോയര്‍ ട്രൂഡോ കുറിച്ച വരികള്‍ ശ്രദ്ധിക്കപ്പെട്ടു. അതിലൊരു നഷ്ടം നിഴലിക്കുന്നതായി പലരും ചൂണ്ടിക്കാട്ടി. ‘ജീവിച്ചിരിക്കാനും സ്‌നേഹിക്കപ്പെടാനും എല്ലാറ്റിനുമുപരി, താങ്ക്‌സ്ഗിവിംഗിനായി കുടുംബത്തോടൊപ്പം ആയിരിക്കാനും ഭാഗ്യമുണ്ട്! നിങ്ങളുമായി സന്തോഷം പങ്കിടുന്നു- സോഫിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും പരാജയപ്പെട്ട ദാമ്പത്യവും ഉണ്ടായിരുന്നിട്ടും, താങ്ക്‌സ്ഗിവിംഗില്‍ നിന്നുള്ള സോഫിയുടെ പുതിയ ചിത്രങ്ങള്‍, ഇരുവരും പരസ്പരം സൗഹൃദപരമായ ഒരു സമവാക്യം പങ്കിടുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.

ജസ്റ്റിന്‍ ട്രൂഡോ-കാറ്റി പെറി പ്രണയത്തോട് സോഫിയുടെ പ്രതികരണം

ജസ്റ്റിന്‍ ട്രൂഡോ-കാറ്റി പെറി പ്രണയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനുശേഷം സോഫിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. പോസ്റ്റില്‍, പ്രണയത്തെയും നഷ്ടത്തെയും ജീവിതത്തിലേക്കുള്ള മുന്നേറ്റത്തെയും കുറിച്ച് സോഫി കുറിച്ചു – ഇത് ട്രൂഡോയുടെ പുതിയ പ്രണയവുമായി പലരും ബന്ധപ്പെടുത്തിയിട്ടുണ്ട്. ‘നമ്മള്‍ സ്‌നേഹിക്കുന്ന ഒന്നും എന്നെന്നേക്കുമായി സൂക്ഷിക്കാനുള്ളതല്ല. ആളുകള്‍, സ്ഥലങ്ങള്‍, നിമിഷങ്ങള്‍ – അവയെല്ലാം ജീവിക്കാനുള്ളതാണ്, സ്വന്തമാക്കാനുള്ളതല്ല. സൗന്ദര്യം അവിടെ നിലനില്‍ക്കുന്നതിലാണ്. ബന്ധം നമ്മള്‍ നിലനിര്‍ത്തുന്ന ഒന്നല്ല, അത് ഇവിടെയായിരിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന ഒന്നാണ്…” തന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയ്‌ക്കൊപ്പം സോഫി കുറിച്ച ഈ വരികളാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയതും ട്രൂഡോയുടെ പുതിയ പ്രണയത്തെക്കുറിച്ചാണെന്ന് വിലയിരുത്തപ്പെട്ടതും.

Justin Trudeau reunites with ex-wife Sophie Grégoire Trudeau and kids, and here is the reason

More Stories from this section

family-dental
witywide