‘നോട്ട് എ സ്നോബോള്‍സ് ചാൻസ് ഇൻ ഹെല്‍’! ട്രംപിന്റെ കാനഡ ലയന നിർദ്ദേശത്തിന് ട്രൂഡോയുടെ ചുട്ട മറുപടി

ഒട്ടാവ: കാനഡയെ അമേരിക്കയുടെ 51 ആം സംസ്ഥാനമാക്കി ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് ചുട്ടമറുപടിയുമായി രാജിവെച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത്. ‘നോട്ട് എ സ്നോബോള്‍സ് ചാൻസ് ഇൻ ഹെല്‍’ (Not a snowball’s chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ ലയന നിർദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. ‘ഒരിക്കലും നടക്കാത്ത കാര്യം’ എന്ന അർഥമുള്ള ശൈലിയാണ് ട്രൂഡോ പ്രയോഗിച്ചത്. അമേരിക്കയിമായുള്ള ലയന സാധ്യത വിദൂരമായി പോലും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം വിവരിച്ചു.

അതിനിടെ കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്തെത്തി. ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നാണ് മെലാനി ജോളി പറഞ്ഞത്. കാനഡയെ കുറിച്ച്‌ ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

https://twitter.com/melaniejoly/status/1876709710130286836?t=LiEiHeu8MCWeqir5oESnbQ&s=19

More Stories from this section

family-dental
witywide