സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായ ഇരട്ട വോട്ട് ഉണ്ടായെന്നും സിപിഐഎം വ്യാജന്മാരെ രംഗത്ത് ഇറക്കിയെന്നും കെ മുരളീധരൻ ആരോപിച്ചു. മന്ത്രിയുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവർത്തി നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ക്യാമറ വെക്കണം എന്ന് ആവശ്യപ്പെട്ടു. ഏഴ് മണിക്ക് ക്യാമറ സ്‌ഥാപിച്ചില്ലെന്നും ക്യാമറ സ്ഥാപിച്ചത് എട്ട് മണിക്കാണെന്നും കെ മുരളീധരൻ പറഞ്ഞു.
ശ്രീകണ്ഠേശ്വരം ഭാഗത്തുള്ള ട്രാൻസ്ജെൻഡേർസിനെ ഇവിടെയും വോട്ട് ചേർത്തു. സിപിഐഎം ഇവരെ ഉപയോഗിക്കുന്നത് കള്ളവോട്ട് ചെയ്യാനാണ്. വോട്ട് ചലഞ്ച് ചെയ്തപ്പോൾ ചാലഞ്ച് ചെയ്യാനുള്ള ഫോറം തീർന്ന് എന്ന് പറഞ്ഞുവെന്നും കെ മുരളീധരൻ പറഞ്ഞു. തുടക്കം മുതൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പേര് മാറ്റിയാണ് തുടങ്ങിയതെന്നും കെ. മുരളീധരൻ പറഞ്ഞു.
എത്ര കള്ള വോട്ട് ചെയ്താലും നഗരം യുഡിഎഫ് ഭരിക്കും. ഇത്തവണ 55 സീറ്റുകൾ ലഭിക്കും. വ്യാജൻന്മാരെ രംഗത്തിറക്കിയതിൽ കാര്യമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മനസ്സിലാകുമെന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, വഞ്ചിയൂർ വാർഡിൽ സിപിഐഎംപ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
K Muraleedharan alleges double voting in Thiruvananthapuram











