വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങിലെത്തി കെ മുരളീധരന്‍; യുഡിഎഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പം

പന്തളം: യുഡിഎഫ് വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന ചടങ്ങില്‍ കെ മുരളീധരനും. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ യുഡിഎഫ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. വേദിയിൽ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ ഉന്നയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പല അഭിപ്രായങ്ങള്‍ ഉണ്ടാകും. അഭിപ്രായം ഉള്ളിടത്ത് അഭിപ്രായ വ്യാത്യാസങ്ങളും ഉണ്ടാകും. അതൊന്നും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ വിജയത്തിനെ ഒരു ശതമാനം പോലും ബാധിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടിയും മുന്നണിയും ശക്തമായി ആവശ്യപ്പെടുന്നത് കോടതിയുടെ മോല്‍നോട്ടത്തില്‍ സിബിഐ അന്വേഷണമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പിണറായിയോട് പറയാനുള്ളത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരെ മുരളീധരന്റെ പ്രതികരണം. ദേവനെ വേദനിപ്പിച്ചാല്‍ വലിയ അപകടമുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു . കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹ്നാന്‍ എന്നിവരാണ് ജാഥ ക്യാപ്റ്റന്മാര്‍. യാത്രയ്ക്ക് ശേഷം കെ മുരളീധരന്‍ ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.

K Muraleedharan at the closing ceremony of the UDF Faith Protection Conference