
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ, സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാട്ടു നിരോധിച്ചാൽ നിരോധിച്ചവൻ്റെ വീടിൻ്റെ മുന്നിൽ കോൺഗ്രസ് നേതാക്കൾ പോയി പാടുമെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.
സ്വർണം കക്കുന്നതാണ് തെറ്റ്. കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല. ഇതുമായി ബന്ധപ്പെട്ട് ജി സുധാകരൻ്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോൾ ആലോചിക്കണമെന്നും കെ മുരളീധരൻ വിമർശന സ്വരം കടുപ്പിച്ചു. അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കിൽ ജയിലിൽ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
K. Muraleedharan reacts to the controversy of ‘Potiye Ketiye’ song.














