
ന്യൂഡല്‍ഹി : കരുവന്നൂര്‍ കേസില്‍ ഇഡി ഇന്ന് ചോദ്യം ചെയ്യലിന് വിളപ്പിച്ചിട്ടുണ്ടെങ്കിലും കെ.രാധാകൃഷ്ണന്‍ എംപി ഇന്ന് ഹാജരാകില്ല. അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് കാട്ടി ചോദ്യം ചെയ്യലിനു സാവകാശം തേടാനാണ് തീരുമാനം.ഇന്ന് വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ ഇ.ഡി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശം.
കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. അതിനാലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇമെയില്‍ മുഖേനയാണ് ഇ.ഡി അദ്ദേഹത്തിന് രണ്ടാമത്തെ സമന്‍സ് അയച്ചത്. ലോക്‌സഭ സമ്മേളനത്തിലായതിനാല്‍ ആദ്യ സമന്‍സ് വൈകിയാണ് ലഭിച്ചത്. ഇതിന് നല്‍കിയ മറുപടിയില്‍ ലോക്‌സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് എംപി അറിയിച്ചിരുന്നു. പക്ഷേ ഈ മാസം കേസില്‍ അന്തിമ കുറ്റപത്രം നല്‍കേണ്ടതിനാല്‍ ഇളവ് നല്‍കാനാകില്ലെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.