‘തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന ജയം, ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം’; തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കെ. സുധാകരന്‍

തിരുവനന്തപുരം : പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങില്‍ തന്റെ കാലയളവിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കെ. സുധാകരന്‍. തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന ജയം നേടാന്‍ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോണ്‍ഗ്രസിന് തന്റെ കാലയളവില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായെന്നും കെ സുധാകരന്‍ പറഞ്ഞു.

ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങിയ സുധാകരന്‍ ചേലക്കരയില്‍ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാന്‍ തന്റെ കാലയളവില്‍ സാധിച്ചെന്നും ഓര്‍മ്മിപ്പിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കോണ്‍ഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നതെന്നും ഓര്‍മ്മിപ്പിച്ചായിരുന്നു സംസാരിച്ചത്.

More Stories from this section

family-dental
witywide