കൈലാസയാത്ര ഉടന്‍ പുനരാരംഭിക്കും, ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി : 2020 മുതല്‍ നടക്കാതിരുന്ന കൈലാസ് മാനസരോവര്‍ യാത്ര ഈ വര്‍ഷം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

കോവിഡ് -19 പാന്‍ഡെമിക് കാരണം യാത്ര ആദ്യം നിര്‍ത്തിവച്ചിരുന്നെങ്കിലും, വൈറസ് ആശങ്കയൊഴിഞ്ഞിട്ടും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ പുനരാരംഭിച്ചിരുന്നില്ല. 2020 ല്‍ നിരവധി അതിര്‍ത്തി ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അയല്‍രാജ്യക്കാര്‍ തമ്മിലുള്ള ബന്ധം വഷളായി. എന്നാല്‍, 2024 മുതല്‍, ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചുവരികയാണ്. കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide