
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം വിമത കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ഭരണസമിതിയുടെ കാലാവധി തീരാൻ ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ഭരണമാറ്റം. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഞാൻ പ്രവർത്തിച്ച പാർട്ടി എന്നെ ചതിക്കുകയായിരുന്നുവെന്ന് കല രാജുപറഞ്ഞു. അയോഗ്യതയെ ഭയക്കുന്നില്ല.
ജനാധിപത്യത്തെ ഇടതുമുന്നണി കശാപ്പ്ചെയ്യുകയായിരുന്നുവെന്നുംഅവർകുറ്റപ്പെടുത്തി. ജനുവരി 18 നാണ് നഗരസഭാ അദ്ധ്യക്ഷയ്ക്കും ഉപാദ്ധ്യക്ഷനുമെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുന്നതും കൗൺസിലർ കലാ രാജുവിനെ നടുറോഡിൽ നിന്ന് തട്ടിക്കൊണ്ടുപോയതും.
പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു തട്ടിക്കൊണ്ടുപോകൽ. പിന്നീട് ഇത് വലിയ വിവാദമായിരുന്നു. കല രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്തു. ഇതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.