
കൊച്ചി: കേരളത്തിന്‍റെ കണ്ണീരായി മാറുകയാണ് മാതാവ് പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്ന് വയസുകാരി കല്യാണി. വീട്ടിലെ സംസ്കാര ചടങ്ങികൾ തന്നെ അതിന് വലിയ സാക്ഷ്യമാണ്. അത്രമേൽ നൊമ്പരത്തോടെയാണ് ജനപ്രവാഹം കല്യാണിയെ അവസാനമായി ഒരു നോക്ക് കാണാനായി വീട്ടിലേക്ക് ഒഴുകിയെത്തുന്നത്.
അതിനിട കേസില്‍ മാതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മരണപ്പെട്ട കല്യാണിയുടെ മാതാവ് സന്ധ്യയെയാണ് അറസ്റ്റ് ചെയ്തത്. എസ് പി എത്തിയ ശേഷം സന്ധ്യയെ വിശദമായി ചോദ്യം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കല്യാണിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. കല്യാണിയുടേത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. ശ്വാസകോശം ഉള്‍പ്പെടെ ആന്തരികാവയവങ്ങളില്‍ വെള്ളം കയറി. ഹൃദയാഘാതം ഉണ്ടായെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കുട്ടിയുടെ മൃതദേഹത്തില്‍ മറ്റു ബാഹ്യപരിക്കുകളില്ല. ചെവിക്ക് പുറകില്‍ നേരിയ പാടുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ പുഴയിലേക്ക് എറിഞ്ഞപ്പോള്‍ എവിടെയെങ്കിലും ഉരഞ്ഞതാകാം എന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് വ്യക്താമാക്കി.