കണ്ണപുരം സ്ഫോടനം: പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതി അനൂപ് മാലിക് കാഞ്ഞങ്ങാട് പിടിയിലായി. സ്ഫോടനത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് ചോദ്യം ചെയ്യും.

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വന്‍ സ്ഫോടനമുണ്ടായത്.പൂര്‍ണമായി തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് ആഷാമിന്റെ മൃതദേഹം പുറത്തെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളെന്ന് കണ്ടെത്തി.

സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ച് ശേഖരിച്ചതിനാണ് മാട്ടൂല്‍ സ്വദേശി അനൂപ് മാലികിനെതിരെ പൊലീസ് കേസെടുത്തത്. പയ്യന്നൂരില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്നയാളെന്ന് പറഞ്ഞാണ് അനൂപ് വീട് വാടകയ്‌ക്ക് എടുത്തതെന്നാണ് വീട്ടുടമ പ്രതികരിച്ചത്.

അനൂപിന്റെ നിര്‍ദേശാനുസരണം സ്ഫോടക വസ്തുകള്‍ നിര്‍മിച്ചു എത്തിച്ചുനല്‍കുന്നത് കൊല്ലപ്പെട്ട ആഷാമാണെന്നാണ് കണ്ടെത്തല്‍. അനൂപിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരം ആറ് കേസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ പുഴാതിയില്‍ 2016ല്‍ വീടിനുള്ളില്‍ സമാന രൂപത്തില്‍ സ്ഫോടനം ഉണ്ടായ കേസിലും അനൂപ് മാലിക് പ്രതിയാണ് . ആ സംഭവത്തിലും ഒരാള്‍ മരിച്ചു. അനൂപിന്റെ ഭാര്യക്കും മകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

More Stories from this section

family-dental
witywide