കണ്ണപുരം സ്‌ഫോടനം; വീട് വാടകയ്ക്കെടുത്ത അനൂപ് മാലികിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണപുരത്തുണ്ടായ സ്‌ഫോടനത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്. വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് വിവരം. 2016-ൽ നടന്ന പൊടിക്കുണ്ട് സ്ഫോടനക്കേസിലും പ്രതിയാണ് അനൂപ് മാലിക്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കീഴറയിലെ റിട്ട. അധ്യാപകൻറെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം നടന്നത്. എന്നാൽ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്ന രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് സൂചന.

More Stories from this section

family-dental
witywide