
പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റെക്കോർഡ് കളക്ഷനുമായി ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ വണ്‍. ഇതിനോടകം ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ചിത്രത്തിൻ്റെ ആറ് ദിവസത്തെ ആഗോളകളക്ഷന്‍ 425 കോടി രൂപയാണെന്ന് പുറത്തുവന്നിരിക്കുന്നത്.
കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധായകനായും നടനും എത്തിയ ചിത്രം ‘ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിസ്മയമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ടാം തിയതിയായിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തിയത്.