കപിൽ ശർമയുടെ കാനഡയിലെ ‘കാപ്‌സ് കഫേ’ക്ക് നേരെ വെടിവെപ്പ്, പിന്നിൽ ഖലിസ്ഥാൻ ഭീകരരെന്ന് സൂചന

ഇന്ത്യൻ പ്രശസ്ത ഇന്ത്യൻ സിനിമ താരമായ കപില്‍ ശര്‍മയുടെ കാനഡയിലെ ഹോട്ടലിന് നേരെ വെടിവയ്പ്പ്. കാനഡയിലെ സറേ പ്രദേശത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത കാപ്‌സ് കഫേയ്ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഖലിസ്ഥാൻ ഭീകര വാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അടുത്തിടെ കപില്‍ ശര്‍മ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പ്രകോപിതരായ ബബ്ബര്‍ ഖല്‍സ നേതാവ് ഹര്‍ജീത് സിംഗ് ലഡ്ഡിയാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ബബ്ബര്‍ ഖല്‍സ. ഹര്‍ജീത് സിംഗ് ലഡ്ഡിയെ എന്‍ഐഎ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2024 ഏപ്രിലില്‍ വിശ്വ ഹിന്ദുപരിഷത്ത് നേതാവ് വികാസ് പ്രഭാകര്‍ പഞ്ചാബിലെ രൂപനഗറില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മുഖ്യപ്രതിയാണ് ലഡ്ഡിയെന്ന് എന്‍ഐഎ ആരോപിക്കുന്നു.

എന്നാൽ ആക്രമണത്തിൽ ആളപായം ഉണ്ടായതായി വിവരമില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide