കരൂർ ദുരന്തം; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും, മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം, പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടി കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുന്നത്.

അപകടത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യും മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദുരന്തത്തെ തുടര്‍ന്ന് ടിവികെ പാർട്ടിയുടെ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. അപകടത്തിൽ വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

More Stories from this section

family-dental
witywide