
ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ കരൂരില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ചതിനു പിന്നാലെ വിജയ്‌യെ ഫോണില്‍ വിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍.
ദാരുണമായ സംഭവത്തില്‍ രാഗുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി വിജയ്യെ വിളിച്ചത്. ഫോണ്‍ വിളിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
നേരത്തെ ഡല്‍ഹിയില്‍വെച്ച് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോള്‍ വിജയ് പിന്തുണയുമായി പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം, തമിഴ്നാട് പി.സി.സി. ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി ഒരു കോടി രൂപയുടെ ധനസഹായം നല്‍കുമെന്ന് വേണുഗോപാല്‍ വ്യക്തമാക്കി.