കരൂർ ദുരന്തം;സിബിഐ അന്വേഷണത്തെ തടസപ്പെടുത്താനില്ല, വിജയ് യാത്ര റദ്ദാക്കി

ചെന്നൈ: കരൂർ യാത്ര റദ്ദാക്കി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. സിബിഐ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. ഇന്ന് കരൂരിൽ വിജയ് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. സെപ്റ്റംബർ 27നാണ് വിജയ് പങ്കെടുത്ത ടിവികെയുടെ പരിപാടിയിൽ ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ ജീവൻ നഷ്ടമായി. ഇതേ തുടർന്ന് ടിവികെയുടെ റാലി ഉൾപ്പെടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.

Karur tragedy; CBI investigation cannot be obstructed, Vijay Yatra cancelled

More Stories from this section

family-dental
witywide