ഷിക്കാഗോ വടംവലി: രണ്ടാംസ്ഥാനത്ത് കെബിസി കാനഡ ; ഇവര്‍ വീര്യം ചോരാത്ത വീരപുരുഷന്മാര്‍…

kbc

ഷിക്കാഗോ: എന്തൊരു ചേലാണ്…നെഞ്ചില് നിങ്ങളാണ്… ഷിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തിയ പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി ലോകകപ്പ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കരുത്തന്മാരാണ് കെബിസി കാനഡ. അങ്ങേയറ്റം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ കപ്പില്‍ മുത്തമിട്ടെങ്കിലും കെബിസിയുടെ രണ്ടാം സ്ഥാനം പൊരുതി നേടിയതു തന്നെ.

കഴിഞ്ഞ മൂന്നുവര്‍ഷമായി ഷിക്കാഗോ വടംവലിയുടെ ജേതാക്കളായിരുന്നു കെബിസി കാനഡയുടെ വീരപുരുഷന്മാര്‍. ഇക്കുറിയത് രണ്ടാം സ്ഥാനമായപ്പോള്‍ വീറും വാശിയും നിറച്ച് കപ്പടിക്കാന്‍ ഇനിയും ഈ മണ്ണില്‍ ഞങ്ങള്‍ എത്തുമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ ചുണക്കുട്ടികള്‍ അങ്കത്തട്ട് വിട്ടത്.

ഒരു അണുവിട വിട്ടുകൊടുക്കാതെ കമ്പക്കയറില്‍ പിടിമുറുക്കിയ കെബിസിയുടെ കാരിരുമ്പിന്റെ കരുത്തന്മാര്‍ കാണികളെ കണ്ണിമ ചിമ്മാതെ തങ്ങളിലേക്ക് അടുപ്പിച്ചിരുന്നു. ശ്വാസം അടക്കിപ്പിടിച്ച ഫൈനല്‍ മത്സരത്തില്‍ വിജയത്തിനടുത്തെത്തിയാണ് ഗ്ലാഡിയേറ്റേഴ്‌സിന് കപ്പ് കൈമാറിയത്. ഇങ്ങനെയാവണം ഒരു ഫൈനല്‍ പോരാട്ടം, ഇങ്ങനെയാവണം എതിരാളികള്‍ എന്ന് കാണികള്‍ അഭിപ്രായപ്പെട്ട പോരാട്ടമായിരുന്നു ഇരുവരുടേയും.

ഇരുട്ടുവീണ് തുടങ്ങിയ മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് സ്റ്റേഡിയത്തിലെ പോര്‍ക്കളത്തില്‍ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളായിരുന്നു കടന്നുപോയത്. ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകള്‍ക്കും കരുത്ത്. ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചരിത്രത്തില്‍ തങ്ക ലിപികളില്‍ എഴുതിച്ചേര്‍ത്ത ചരിത്രമാണ് കെബിസി കാനഡയും എതിരാളികളായ ഗ്ലാഡിയേറ്റേഴ്സും സൃഷ്ടിച്ചത്.

രണ്ടാംസ്ഥാനം നേടിയ കെബിസി കാനഡ ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.

More Stories from this section

family-dental
witywide