കേരള പൊലീസിനെ ഈ നിലയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: ഗർഭിണിക്ക് മർദനമേറ്റ സംഭവം കാട്ടി കെ സി വേണുഗോപാൽ

തിരുവനന്തപുരം : കേരള പൊലീസിനെ ഈ നിലയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന് വിമർസിച്ച് കെ സി വേണുഗോപാൽ എം പി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽവെച്ച് ഗര്‍ഭിണിയായ സ്ത്രീക്ക് പൊലീസ് മര്‍ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിരുന്നു.

കേരള പൊലീസിന്റെ ഏറ്റവും വൈകൃതമായ മുഖമാണ് എറണാകുളത്ത് പുറത്തുവന്നതെന്നും പാർട്ടി ആവശ്യത്തിനും ക്രിമിനലുകളെ സംരക്ഷിക്കാനും പൊലീസിനെ ഉപയോഗിക്കുന്നുവെന്നും വേണുഗോപാൽ തുറന്നടിച്ചു.

KC Venugopal criticizes the incident of police beating a pregnant woman at Ernakulam North Police Station

More Stories from this section

family-dental
witywide