കെ.സി.സി.എൻ.എ കൺവെൻഷന് ഹൂസ്റ്റണിൽ കിക്ക് ഓഫ്; ഒരുക്കങ്ങൾ തകൃതി

ഹൂസ്റ്റൺ: കെ.സി.സി.എൻ.എ കൺവെൻഷന്റെ ആവേശകരമായ കിക്ക് ഓഫ് ഡിസംബർ 27-ന് ഹൂസ്റ്റണിലെ എച്ച്.കെ.സി.എസ് (HKCS) കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്നു. കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി സഹകരിക്കുന്ന ഹൂസ്റ്റണിൽ നിന്നുള്ള സ്പോൺസർമാരെയും ഗ്രാൻഡ് സ്പോൺസർമാരെയും ചടങ്ങിൽ പ്രസിഡന്റ് ആദരിച്ചു.

സിൽവർ സ്പോൺസർമാരായ എബ്രഹാം – ജോസി പറയംകാലയിൽ, ഗ്രാൻഡ് സ്പോൺസർമാരായ അമൽ – മരിയ പുതിയപറമ്പിൽ, ജോസഫ് – അർപ്പണ കൈതമറ്റത്തിൽ, ബിജോ – ജെസ്സി കുറുകപ്പറമ്പിൽ, ജോജോ – ജിഷ തറയിൽ എന്നിവരെ വേദിയിൽ വെച്ച് പ്രത്യേകം അഭിനന്ദിച്ചു. കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, ട്രഷറർ ജോജോ തറയിൽ, ആർ.വി.പി ഫിൽസ് മാപ്പിളശ്ശേരിൽ എന്നിവർ സംഘടനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും കൺവെൻഷന്റെ പുരോഗതിയെക്കുറിച്ചും വിശദീകരിച്ചു.

മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, കെ.സി.സി.എൻ.എ നാഷണൽ കൗൺസിൽ അംഗങ്ങൾ, എച്ച്.കെ.സി.എസ് ഹൂസ്റ്റൺ എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കൺവെൻഷൻ രജിസ്ട്രേഷൻ നടത്തിയവർക്കും സ്പോൺസർമാർക്കും കെ.സി.സി.എൻ.എ നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള ക്നാനായ ജനതയുടെ സഹകരണത്തോടെ കൺവെൻഷൻ വൻ വിജയമാകുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

KCCNA Convention kicks off in Houston

More Stories from this section

family-dental
witywide