സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

വാശിയേറിയ ലേലത്തിനൊടുവിൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ കേരള ക്രിക്കറ്റ് ലീഗ് താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ 26.8 ലക്ഷത്തിനാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. ഒരു ടീമിന് ചിലവാക്കാവുന്ന തുകയുടെ പകുതിയിലധികം നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ സ്വന്തമാക്കിയിരിക്കുന്നത്.

കെസിഎൽ രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. ലേലത്തിൽ ജലജ് സക്സേനയെ 12.4 ലക്ഷത്തിന് ആലപ്പി റിപ്പിൾസും, ബേസിൽ തമ്പിയെ 8.4 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസും സ്വന്തമാക്കി. കൊല്ലം സൈലേഴ്‌സ് 12.8 ലക്ഷത്തിന് വിഷ്ണു വിനോദിനെയും 8.4 ലക്ഷത്തിന് എംസ് അഖിലിനെയും സ്വന്തമാക്കി.

Also Read

More Stories from this section

family-dental
witywide