
കോഴിക്കോട് : കോഴിക്കോട് സാമൂതിരിയായി രണ്ടുമാസം മുമ്പ് സ്ഥാനമേറ്റ കെ.സി രാമചന്ദ്രന്‍ രാജ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗളൂരുവില്‍ വെച്ചായിരുന്നു അന്ത്യം.
രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് വിദഗ്ധന്‍ കൂടിയായ ഇദ്ദേഹം ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലാണ് താമസം.
കെ സി ആര്‍ രാജ എന്നറിയപ്പെടുന്ന ഇദ്ദേഹം നാല്പതു വര്‍ഷത്തിലേറെ ബിസിനസ് മാനേജ്‌മെന്റ്, അധ്യയന- മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലെ സജീവസാന്നിധ്യമായിരുന്നു. ഇന്ത്യയിലെയും ഗള്‍ഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് ഉപദേഷ്ടാവായിരുന്നു.
മുംബൈ ഗാര്‍വേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ എജുക്കേഷന്‍ സ്ഥാപക ഡയറക്ടര്‍, എസ് പി ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍, മുംബൈ മാനേജ്‌മെന്റ് അസോസിയേഷന്‍ ഗവേഷണവിഭാഗം ചെയര്‍മാന്‍, ജി ഐ ഡി സി രാജ്ജു ഷോര്‍ഫ് റോഫേല്‍ മാ നേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അഡൈ്വസര്‍, അഹമ്മദാബാദ് മാനേജ്‌മെന്റ് അസോസിയേഷന്‍ അക്കാദമിക് അഡൈ്വസര്‍ എന്നിങ്ങനെ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.