
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോ ഡെസ് പ്ലെയിൻസിലെ ക്നാനായ സെൻ്ററിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിശിഷ്‌ടാതിഥി ഷീല സ്‌റ്റീഫൻ (മുൻ പ്രിൻസിപ്പൽ, ബിസിഎം കോളജ്) പരിപാടി ഉദ്ഘാടനം ചെയ്‌തു. നടി ഡിനി ഡാനിയേലും നിർമാതാവ് ജോയ് തോമസും പങ്കെടുത്തു.

ഓണസദ്യയോടെ ആരംഭിച്ച ഓണഘോഷത്തിൽ ചെണ്ടമേളവും താലപ്പൊലിയുമായി മാവേലിയെ അനുഗമിക്കുന്ന ഘോഷയാത്രയുമുണ്ടായിരുന്നു.

ചടങ്ങിൽ ജോയ് ചെമ്മാച്ചൽ സ്മാരക കർഷകശ്രീ അവാർഡ് വിതരണവും നടന്നു. ഒന്നാം സമ്മാനം ബെന്നി & മഞ്ജു നല്ലുവീട്ടിലിനും, രണ്ടാം സമ്മാനം മിഥുൻ & ബ്ലെസി ചിറക്കപറമ്പലിനും, മൂന്നാം സമ്മാനം ജിജി & ബിനു പള്ളിവീട്ടിലിനും സമ്മാനിച്ചു. റൈസിങ് ഫാർമറിനുള്ള പ്രത്യേക ജൂറി അവാർഡ് സാജൻ & ടിറ്റി പച്ചിലമാക്കിലിനും സമ്മാനിച്ചു.



വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ തിരുവാതിര, കുട്ടികളുടെ നൃത്തങ്ങൾ, സംഗീതപരിപാടി, ടോണി പോങ്ങാനയുടെ ഗാനമേള എന്നിവയുമുണ്ടായിരുന്നു.






പരിപാടികൾക്ക് വിമൻസ് ഫോറം എക്സിക്യൂട്ടീവ് ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മന്നൂ തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ നൽകിയ നേതൃത്വത്തിന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമല നന്ദി പറഞ്ഞു.