‘കീം’ നിയമ പോരാട്ടം സുപ്രീം കോടതിയില്‍, കേരള സിലബസ് വിദ്യാര്‍ഥികള്‍ ഹർജി നല്‍കി, ചൊവ്വാഴ്ച വാദം

ഡല്‍ഹി: കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി കേരള സിലബസ് വിദ്യാര്‍ഥികള്‍. പുനഃക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി. സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്കും കേരള സിലബസ് വിദ്യാര്‍ഥികള്‍ക്കും തുല്യനീതി എന്നതാണ് വാദമെന്ന് സുല്‍ഫിക്കര്‍ അലി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കേസില്‍ ഹാജരാകുന്നത്.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സര്‍ക്കാര്‍ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗ് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗ് കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്.

More Stories from this section

family-dental
witywide