കെജ്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകും, ഡല്‍ഹിയിലെ ജനങ്ങള്‍ നന്മയ്ക്കൊപ്പമെന്ന് അതിഷി

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്നും ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായാണ് അതിഷി വിജയ പ്രതീക്ഷ പങ്കുവെച്ചത്.

”ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല, മറിച്ച് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായിരുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ നന്മയ്ക്കൊപ്പം, എഎപിക്കും അരവിന്ദ് കെജ്രിവാളിനുമൊപ്പം നില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം നാലാം തവണയും മുഖ്യമന്ത്രിയാകും,” അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More Stories from this section

family-dental
witywide